തൃപ്പൂണിത്തുറ: കൊറോണ സുരക്ഷാ നടപടികളുടെ ഭാഗമായി പൊലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ അനാവശ്യമായി ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന ആറുപേർക്കെതിരെ കേസെടുത്തു. തൃപ്പൂണിത്തുറയിലും ഉദയംപേരൂരിലും മൂന്നുപേർ വീതമാണ് പിടിയിലായത്.പരിശോധന ഇന്നും തുടരുമെന്ന് പൊലീസ് അറിയിച്ചു.