jail
ആലുവ സബ് ജയിൽ അണുവിമുക്തമാക്കുന്നു

ആലുവ: തടവുകാർക്കായുള്ള ഐസലേഷൻ വാർഡായി മാറ്റിയ ആലുവ സബ് ജയിൽ ആലുവ ഫയർഫോഴ്സ് അണുവിമുക്തമാക്കി. ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി. അശോകന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

കഴിഞ്ഞ 20നാണ് ഇവിടെണ്ടായിരുന്ന 67ൽ 65 തടവുകാരെയും വിയ്യൂർ, എറണാകുളം ജില്ലാജയിൽ, മട്ടാഞ്ചേരി, മൂവാറ്റുപുഴ, തൊടുപുഴ ജയിലുകളിലേക്ക് മാറ്റിയത്. ഇപ്പോൾ തടവിലുള്ള പത്ത് പേരിൽ എട്ടുപേർ പനി, ചുമ, കഫക്കെട്ട്, തൊണ്ടവേദന എന്നീ അസുഖങ്ങൾ ഉള്ളവരാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐസലേഷൻ എന്ന നിലയിലാണ് വിവിധ ജയിലുകളിൽ തടവുകാരായിരുന്ന ഇവരെ ഇങ്ങോട്ടുമാറ്റിയത്. നിലവിൽ ഇവിടെയുണ്ടായിരുന്ന രണ്ടുപേർ അടുക്കള ജോലി ചെയ്യുന്നവരായതിനാലാണ് മറ്റ് ജയിലിലേക്ക് മാറ്റാതിരുന്നത്.