കൊച്ചി: ജില്ലയിൽ ഇന്നലെ പുതിയതായി മൂന്നു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്നും തിരികെയെത്തിയ രണ്ടു പേർക്കും ജില്ലയിൽ നേരത്തെ സ്ഥിരീകരിച്ച രോഗബാധിതനുമായി ബന്ധം പുലർത്തിയ ഒരാൾക്കുമാണ് രോഗം. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കി.
1
രോഗബാധിതൻ 22 വയസ്സുള്ള എറണാകുളം സ്വദേശി. കഴിഞ്ഞ 15ന് ഫ്രാൻസിൽ നിന്നും വിമാനത്തിൽ ഡൽഹിയിലെത്തി. മാർച്ച് 16 ന് നെടുമ്പാശേരി വിമാനത്താളത്തിലിറങ്ങി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചെറിയ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24 ന് മെഡിക്കൽ കോളേജിൽ എത്തിച്ച് സാമ്പിൾ എടുത്തു.
2
22 കാരനായ യുവാവിനൊപ്പം വിമാനത്തിൽ ഫ്രാൻസിൽ നിന്നും തിരികെ വന്ന 23 വയസ്സുള്ള എറണാകുളം സ്വദേശിയായ യുവാവാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ.നിരീക്ഷണത്തിൽ കഴിയവേ ചെറിയ പനിയും, ചെറിയ തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24 ന് മെഡിക്കൽ കോളേജിൽ എത്തിച്ച് സാമ്പിൾ പരിശോധനയ്ക്കയക്കുകയായിരുന്നു.
3
മാർച്ച് 22 ന് കൊറോണ സ്ഥിരീകരിച്ച 61 വയസ്സുകാരനുമായി അടുത്തിടപെഴകിയ 37 വയസ്സുള്ള യുവാവാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 57 വയസ്സുള്ള സ്ത്രീയുമായി സമ്പർക്കം പുലർത്തിയിരുന്ന മൂന്ന് പേർ വീട്ടിൽ നിരീക്ഷണത്തിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപെഴകിയ എല്ലാവരുടെയും വിശദ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു
61 പേർ കൂടി വീടുകളിൽ നിരീക്ഷണത്തിൽ
വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 1134 പേരെ ഒഴിവാക്കി
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 34
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 3274
3 പേരെ കൂടി ഐസൊലേഷൻ വാർഡിൽ
എറണാകുളം. മെഡിക്കൽ കോളേജിൽ രണ്ട് പേരും മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒരാളും
26 പേർ എറണാകുളം മെഡിക്കൽ കോളേജിൽ, 8 പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ
ആശുപത്രികളിലും, വീടുകളിലുമായി നിരീക്ഷണത്തിലുള്ളവർ 3308
ഇത് വരെയായി വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞവർ 7367
ഇന്നലെ 33 സാമ്പിളുകൾ പരിശോനയ്ക്ക് അയച്ചു
25 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു
ഇതിലാണ് മൂന്ന് പോസിറ്റീവ് കേസ്
68 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കാനുണ്ട്
കൺട്രോൾ റൂം നമ്പരുകൾ
0484 2428077, 0484 2424077, 0484 2426077, 0484 2425077, 0484 2422077