പറവൂർ : കോറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നാളെത്തെ (വെള്ളി) പറവൂർ ചന്ത നടത്തേണ്ടതില്ലെന്ന നിർദ്ദേശം നൽകിയതായി നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ചന്തയിൽ വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിനാൽ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഇതിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണ് നടപടി.