പറവൂർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വകവെയ്ക്കാതെ ചുറ്റിക്കറങ്ങുന്നവരെ നേരിടാൻ പറവൂർ സ്റ്റേഷനിൽ മുപ്പത് വള്ളിച്ചൂരലകളെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കിലും സൈക്കളിലുമായി നിരവധി പേർ നഗരത്തിൽ അനാവശ്യമായി ചുറ്റിക്കറങ്ങിയിരുന്നു. ഇന്നലെ നഗരത്തിന്റെ നാല് ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയപ്പോൾ ഇടവഴികളിലൂടെയായിരുന്നു കറക്കം. വൈകിട്ട് അഞ്ചു മണികഴിഞ്ഞിട്ടും ഇത്തരക്കാരെ നഗരത്തിന്റെ പലഭാഗത്തും കാണാമായിരുന്നു.