പറവൂർ : കൊറോണയിൽ രാജ്യം മുഴുവൻ ഇരുപത്തിയൊന്ന് ദിവസം സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കെ നിയന്ത്രണങ്ങൾ ലംഘിച്ച് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് മരാമത്ത് വേലകൾക്ക് ടെൻഡർ ക്ഷണിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മരാമത്ത് വേലകളാണ് സാമ്പത്തികവർഷം തീരുന്നതിന് തൊട്ടുമുമ്പ് ടെൻഡർ വിളിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ടെണ്ടർ പരസ്യം നൽകണമെന്ന വ്യവസ്ഥ മറികടന്ന് അഞ്ച് ദിവസം മുമ്പ് ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് പത്രപ്പരസ്യം നൽകിയത് .അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്. കരാറുകാർ 30ന് നടക്കുന്ന ടെൻഡറിൽ പങ്കെടുക്കാൻ സാദ്ധ്യതയുണ്ട്.