കൊച്ചി : കൊറോണ നിയന്ത്രണങ്ങളുടെ പേരിൽ വൈക്കോൽ സംസ്ഥാനത്തേക്ക് കൊണ്ടുവരാനാവുന്നില്ലെന്ന് ക്ഷീരകർഷകരുടെ പരാതി. യഥാസമയം വൈക്കോൽ ലഭിക്കാത്തതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും ക്ഷീരകർഷകർ പ്രതിസന്ധിയിലാണ്.
കാലിത്തീറ്റ അവശ്യ സർവീസായി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
മിൽമയുടെ ധനസഹായത്തോടെയാണ് ക്ഷീരകർഷകർക്ക് സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈക്കോൽ കൊണ്ടുവരുന്നത്. ഏറെ പണിപ്പെട്ട ശേഷമാണ് സംസ്ഥാന അതിർത്തികളിൽ നിന്ന് ഇവ വിട്ടുകിട്ടുന്നത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മിൽമ എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത് ആവശ്യപ്പെട്ടു