kufos

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) എം.എസ്‌സി കോഴ്‌സുകളിലേക്കും പി എച്ച്.ഡി പ്രോഗ്രാമുകളിലേക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി ഏപ്രിൽ 30 ആയി ദീർഘിപ്പിച്ചു. അപേക്ഷാഫീസ് ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴി മേയ് അഞ്ചുവരെ അടയ്ക്കാം. പ്രവേശന പരീക്ഷാ തീയതികൾക്ക് മാറ്റമില്ല.
ഫിഷറീസ് ഒഴികെ ഫാക്കൽറ്റികളുടെ വിഷയങ്ങളിൽ പി എച്ച്.ഡി പ്രവേശനത്തിനുള്ള യോഗ്യത അതത് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 45 ശതമാനം മതി. നെറ്റ് യോഗ്യതയുള്ളവർ പ്രവേശനപരീക്ഷ എഴുതേണ്ടതില്ല. അവരും ഓൺലൈനായി പ്രവേശനത്തിന് അപേക്ഷിക്കണം. മറ്റ് സംവരണങ്ങൾക്ക് പുറമേ, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്ക് 10 ശതമാനം സീറ്റ് ജനറൽ വിഭാഗത്തിൽ സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ സാമ്പത്തിക പിന്നാക്കാവസ്ഥ തെളിയിക്കുന്ന വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രവേശന പരീക്ഷാദിവസം ഹാജരാക്കണം. നെറ്റ് യോഗത്യയുള്ള പി എച്ച്.ഡി അപേക്ഷകർ ഇന്റർവ്യൂ സമയത്ത് ഹാജരാക്കിയാൽ മതി. വിശദവിവരങ്ങൾക്ക് www.kufos.ac.in.