ആലുവ: കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിക്ക് രണ്ട് വെന്റിലേറ്റർ നൽകും. ബെന്നി ബെഹനാൻ എം.പിയും അൻവർ സാദത്ത് എം.എൽ.എയുമാണ് 15 ലക്ഷം രൂപ വീതം ചെലവ് വരുന്ന വെന്റിലേറ്ററുകൾ നൽകുന്നത്. അടിയന്തരമായി വെന്റിലേറ്റർ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. ആലുവ ജില്ലാ ആശുപത്രിയിൽ നിലവിൽ വെന്റിലേറ്രർ സംവിധാനമില്ല.