food-

കൊറോണയെ തുരത്താൻ എല്ലാവരും 21 ദിവസത്തേക്ക് വീട്ടിലിരിക്കണമെന്ന ഉത്തരവ് വന്നിട്ട് ഇന്ന് മൂന്നാംദിനം. വീട്ടുസാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് ഇപ്പോഴും എല്ലാവരും. ഒരു വീട്ടിലേക്ക് ഒരു മാസം കഴിയാൻ എത്ര ഭക്ഷണ സാധനങ്ങൾ വേണ്ടി വരും?, രോഗ പ്രതിരോധ ശേഷി കൂട്ടാൻ ഒരു ദിവസത്തെ ആഹാരശീലം എങ്ങനെയായിരിക്കണം? ഒരു ഡയറ്റീഷ്യന്റെ നിർദ്ദേശം ഇങ്ങനെ....

ഭർത്താവ്/ഭാര്യ -

അതിരാവിലെ 6നും 7നുമിടയിൽ -ഓരോ ഗ്ളാസ് കട്ടൻചായ, കട്ടൻകാപ്പി

രാവിലെ 8നും 10നുമിടയിൽ പ്രഭാത ഭക്ഷണം

4/3 ഇഡ്ഡലി,1 കപ്പ് സാമ്പാർ

3/2 ദോശ, 1 കപ്പ് സാമ്പാർ

3/3 ഇടിയപ്പം, 1 കപ്പ് വെജിറ്റബിൾ അല്ലെങ്കിൽ പരിപ്പുകറി

2/1.5 കഷ്ണം പുട്ട്, 1 കപ്പ് വെജിറ്റബിൾ അല്ലെങ്കിൽ പരിപ്പുകറി

1 ഗ്ലാസ് പാൽ ചായ/ കാപ്പി

രാവിലെ 11നും 12നുമിടയിൽ ഇടനേര ഭക്ഷണം

ഓറഞ്ച്/ആപ്പിൾ / മുന്തിരി, ഒരു ഗ്ലാസ് നാരങ്ങവെള്ളമോ മോരോ കുടിക്കാം

ഉച്ചയ്ക്ക് 1നും 2നുമിടയിൽ - ഉച്ചഭക്ഷണം

ചോറ് - ഒന്നരകപ്പ് / ഒരു കപ്പ്

തോരൻ- അരകപ്പ് വീതം

മീൻ /ചിക്കൻ / പരിപ്പ്, പയർ വർഗ്ഗങ്ങൾ - അരക്കപ്പ് വീതം

സാലഡ് - 1 കപ്പ് വീതം

തൈര് - കാൽകപ്പ് വീതം

വൈകിട്ട് 4ന്

ചായ/കാപ്പി - ഒരോ ഗ്ലാസ് വീതം

പുഴുങ്ങിയ ഏത്തപ്പഴം ഓരോന്ന് വീതം

അവൽ കുഴച്ചത് - അരക്കപ്പ് വീതം

നുറുക്ക് ഗോതമ്പ് ഉപ്പ്മാ - അരക്കപ്പ് വീതം

വൈകിട്ട് 7നും 8നുമിടയിൽ - രാത്രി ഭക്ഷണം

ചോറ് - ഓരോ കപ്പ് വീതം

ചപ്പാത്തി - 3/2 എണ്ണം വീതം

വെജിറ്റബിൾ കറി - അരകപ്പ് വീതം

സാലഡ് - ഓരോ കപ്പ് വീതം

രാത്രി ഉറങ്ങുന്നതിന് മുമ്പ് ആവശ്യമെങ്കിൽ ഓരോ ഗ്ലാസ് പാൽ

-------------------------------------------------------------------------------------------------------------------

കുട്ടികൾ - അതിരാവിലെ 6നും 7നുമിടയിൽ - ഓരോ ഗ്ളാസ് പാൽ

രാവിലെ 8നും 10നുമിടയിൽ പ്രഭാത ഭക്ഷണം

2/3 ഇഡ്ഡലി,അരകപ്പ് സാമ്പാർ

2/2 ദോശ, അര കപ്പ് സാമ്പാർ

2/2 ഇടിയപ്പം, അര കപ്പ് വെജിറ്റബിൾ അല്ലെങ്കിൽ പരിപ്പുകറി

1/1 കഷ്ണം പുട്ട്, അര കപ്പ് വെജിറ്റബിൾ അല്ലെങ്കിൽ പരിപ്പുകറി

1 ഗ്ലാസ് പാൽ/ ചായ/ കാപ്പി

രാവിലെ 11നും 12നുമിടയിൽ ഇടനേര ഭക്ഷണം

ഓറഞ്ച്/ആപ്പിൾ / മുന്തിരി ജ്യൂസ് ഓരോ ഗ്ളാസ്

ഉച്ചയ്ക്ക് 1നും 2നുമിടയിൽ - ഉച്ചഭക്ഷണം

ചോറ് - അരകപ്പ്

തോരൻ- കാൽകപ്പ് വീതം

മീൻ /ചിക്കൻ / പരിപ്പ്, പയർ വർഗ്ഗങ്ങൾ - അരക്കപ്പ് വീതം

തൈര് - കാൽകപ്പ് വീതം

വൈകിട്ട് 4ന്

ചായ/കാപ്പി - ഓരോ ഗ്ലാസ് വീതം

പുഴുങ്ങിയ ഏത്തപ്പഴം ഓരോന്ന് വീതം

അവൽ കുഴച്ചത് - അരക്കപ്പ് വീതം

നുറുക്ക് ഗോതമ്പ് ഉപ്പ്മാ - അരക്കപ്പ് വീതം

വൈകിട്ട് 7നും 8നുമിടയിൽ - രാത്രി ഭക്ഷണം

ചോറ് - അരകപ്പ്

തോരൻ- കാൽകപ്പ് വീതം

മീൻ /ചിക്കൻ / പരിപ്പ്, പയർ വർഗ്ഗങ്ങൾ - അരക്കപ്പ് വീതം

രാത്രി ഉറങ്ങുന്നതിന് മുമ്പ് ആവശ്യമെങ്കിൽ ഓരോ ഗ്ലാസ് പാൽ

--------------------------------------------------------------------------------------------------------------------------

വൃദ്ധമാതാപിതാക്കൾ -അതിരാവിലെ 6നും 7നുമിടയിൽ - ഓരോ ഗ്ളാസ് കട്ടൻചായ, കട്ടൻകാപ്പി

രാവിലെ 8നും 10നുമിടയിൽ പ്രഭാത ഭക്ഷണം

3/3 ഇഡ്ഡലി, അരകപ്പ് സാമ്പാർ

2/2 ദോശ, അര കപ്പ് സാമ്പാർ

3/3 ഇടിയപ്പം, അര കപ്പ് വെജിറ്റബിൾ അല്ലെങ്കിൽ പരിപ്പുകറി

1.5/1.5 കഷ്ണം പുട്ട്, അര കപ്പ് വെജിറ്റബിൾ അല്ലെങ്കിൽ പരിപ്പുകറി

1 ഗ്ലാസ് പാൽ ചായ/ കാപ്പി

രാവിലെ 11നും 12നുമിടയിൽ ഇടനേര ഭക്ഷണം

ഓറഞ്ച്/ആപ്പിൾ / മുന്തിരി പഴവർഗ്ഗങ്ങൾ

ഉച്ചയ്ക്ക് 1നും 2നുമിടയിൽ - ഉച്ചഭക്ഷണം

ചോറ് - ഒന്നരകപ്പ് / ഒരു കപ്പ്

തോരൻ- അരകപ്പ് വീതം

മീൻ /ചിക്കൻ / പരിപ്പ്, പയർ വർഗ്ഗങ്ങൾ - അരക്കപ്പ് വീതം

സാലഡ് - ഓരോ കപ്പ് വീതം

തൈര് - കാൽകപ്പ് വീതം

വൈകിട്ട് 4ന്

ചായ/കാപ്പി - ഓരോ ഗ്ലാസ് വീതം

പുഴുങ്ങിയ ഏത്തപ്പഴം ഓരോന്ന് വീതം

അവൽ കുഴച്ചത് - അരക്കപ്പ് വീതം

വൈകിട്ട് 7നും 8നുമിടയിൽ - രാത്രി ഭക്ഷണം

ചോറ് - അരകപ്പ്

തോരൻ- കാൽകപ്പ് വീതം

മീൻ /ചിക്കൻ / പരിപ്പ്, പയർ വർഗ്ഗങ്ങൾ - അരക്കപ്പ് വീതം

ചപ്പാത്തി - 2/2

ചപ്പാത്തി - 3/2 എണ്ണം വീതം

വെജിറ്റബിൾ കറി - അരകപ്പ് വീതം

സാലഡ് - ഓരോ കപ്പ് വീതം

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഓരോ ഗ്ലാസ് പാൽ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്തെങ്കിലും രോഗാവസ്ഥയിലുള്ളവർക്കോ പ്രത്യേക ഡയറ്റ് ഫോളോ ചെയ്യുന്നവർക്കോ ഇത് ബാധകമല്ല.

ഒരു കപ്പ് - 200 ഗ്രാം (വേവിച്ചതിന് ശേഷം)

ഏകദേശം 65 ഗ്രാം അരി വെന്ത് കഴിയുമ്പോൾ 200 ഗ്രാം ചോറായി ലഭിക്കും

50 ഗ്രാം പയർ, പരിപ്പു വർഗ്ഗങ്ങൾ വെന്ത് കഴിയുമ്പോൾ 100 ഗ്രാം (അരകപ്പ്) ലഭിക്കും

30 ഗ്രാം പച്ചക്കറികൾ വെന്താൽ 100 ഗ്രാം (അരകപ്പ്) ലഭിക്കും.

ഡയറ്റീഷ്യൻ

രഹ്ന രാജൻ

സീനിയർ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്

ആസ്റ്റർ മെഡ്സിറ്റി