lock

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഇതരസംസ്ഥാന തൊഴിലാളികളെ വാടക വീട്ടിൽ നിന്നും ഉടമ ഇറക്കി വിട്ടു. വാടക മുടങ്ങിയതാണ് ഉടമയെ ചൊടിപ്പിച്ചത്. ദിവസവും 100 രൂപയായിരുന്നു ഇവർ താമസിക്കുന്ന മുറിക്ക് വാടകയായി ഈടാക്കിയിരുന്നത്. എന്നാൽ, സമ്പൂർണ അടച്ചുപൂട്ടൽ നിലവിൽ വന്നതോടെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ജോലി ഇല്ലാതെയായി. ഇതോടെയാണ് വാടക മുടങ്ങിയത്. എന്നാൽ, വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതറിഞ്ഞ ഉടമ പുറത്താക്കിയവരെ തിരികെ വിളിച്ചു. പ്രശ്‌നം ഉടമ തന്നെ പരിഹരിച്ചതിനാൽ നിലവിൽ കേസൊന്നും എടുത്തിട്ടില്ലെന്ന് പറവൂർ എസ്.ഐ പറഞ്ഞു.