കൊച്ചി: തേവര എസ്.എച്ച് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഏപ്രിൽ 21 ന് രാവിലെ 9 ന് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
എയ്ഡഡ് വിഭാഗത്തിൽ ഇംഗ്ളീഷ്, ഇക്കണോമിക്സ്, സോഷ്യോളജി, കൊമേഴ്സ്, മാത്തമാറ്റിക്സ്, സുവോളജി, മലയാളം, സംസ്കൃതം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിലാണ് ഒഴിവ്. ഗസ്റ്റ് ലക്ചറർ പാനലിൽ ഉൾപ്പെട്ടവരാകണം അപേക്ഷകർ.
സ്വാശ്രയ വിഭാഗത്തിൽ ഇംഗ്ളീഷ്, കൊമേഴ്സ്, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, മാനേജ്മെന്റ്, അക്വാകൾച്ചർ, സോഷ്യോളജി, സ്റ്റാറ്റിറ്റിക്സ്, മീഡിയ ആൻഡ് സ്റ്റാറ്റിറ്റിക്സ്, കമ്മ്യൂണിക്കേഷൻ, സിനിമ, ഡിജിറ്റൽ അനിമേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിലാണ് ഒഴിവുകൾ.