കളമശേരി. സി.ഐ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരിയുടെ വിവിധ ഭാഗങ്ങളിൽ ഉച്ചഭക്ഷണ വിതരണം നടത്തി. ഒറ്റക്ക് താമസിക്കുന്നവർ, തെരുവിൽ കഴിയുന്നവർ, ലോറി, ആമ്പുലൻസ് ഡ്രൈവർമാർ, കരാറുകാരൻ്റെ കീഴിലല്ലാതെ ഒറ്റക്കു താമഡിക്കുന്നവർ എന്നിവർക്കായാണ് ഭക്ഷണ വിതരണം ചെയ്തത്. തൊഴിലാളികൾ വിഭവ ശേഖരണം നടത്തി പൊതിഞ്ഞാണ് ഭക്ഷണം നൽകിയത്. ഭക്ഷണ വിതരണം നഗരസഭ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു മനോഹരൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല ജോയൻ്റ് സെക്രട്ടറി അഡ്വ.പി.എം മുജീബ് റഹ്മാൻ, കളമശേരി പൊലീസ് ഇൻസ്പെക്ടർ പി ആർ സന്തോഷ്, സി.ഐ.ടി.യു ( ചുമട്) മേഖല സെക്രട്ടറി കെ സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻ്റ് റഫീക് ബക്കർ, ശിഹാബ് അലുമുറ്റം (വ്യാപാരി സമിതി), എ.കെ സലിം തുടങ്ങിയവർ നേതൃത്വം നൽകി.