നെടുമ്പാശേരി: കൊറോണയുടെയും സർക്കാർ നിയന്ത്രണത്തിന്റെയും പശ്ചാത്തലത്തിൽ ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ പൂരമഹോത്സവം മാറ്റിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രകമ്മിറ്റി തന്ത്രിയുടെ അഭിപ്രായം തേടിയശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കും. ഭക്തർക്ക് ക്ഷേത്രത്തിൽ താത്കാലികമായി വിലക്കേർപ്പെടുത്തി.