കൊച്ചി: കൊറോണ രോഗികൾക്ക് മാത്രമായി മാറ്റിയ എറണാകുളം മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണെന്ന് ജില്ലാ കളക്ടർ. രാജ്യാന്തര മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്നുമുണ്ടെന്ന് കളക്ടർ എസ്.സുഹാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സൗകര്യങ്ങൾ

ഐസലേഷൻ രോഗിയ്ക്ക് ബാത് റൂം അറ്റാച്ച്ഡ് മുറി

വെറ്റ് വൈപ്പ്‌സ്, ടിഷ്യൂ പേപ്പറുകൾ തുടങ്ങിയവ

വിദേശികൾക്ക് അവർക്കിഷ്ടമായ ഭക്ഷണം.

ഭക്ഷണത്തിൽ പഴങ്ങൾ, ഡ്രൈ ഫ്രൂട്‌സ്, ജ്യൂസ്

മുറികൾ ദിവസവും 6 തവണ വൃത്തിയാക്കുന്നു.

നല്ല വെന്റിലേഷനും സൂര്യപ്രകാശവുമുള്ള മുറികൾ

24 മണിക്കൂറും ചികിത്സയും ശുശ്രൂഷയും
4 മണിക്കൂർ ഷിഫ്ടിൽ 6 മെഡിക്കൽ ടീമുകൾ

രോഗികൾക്ക് കൗൺസലിംഗ്

സൗകര്യങ്ങൾ പൂർണമായും സൗജന്യം