കൂത്താട്ടുകുളം: അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യസാധനങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.കൊറോണയുടെ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ മൂവാറ്റുപുഴയിൽ കൂടിയ താലൂക്ക് യോഗത്തിൽ വിലയിരുത്തി നടപടികൾ സ്വീകരിച്ചതായി എം.എൽ.എ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്ക് ജോലി ഇല്ലാത്ത സാഹചര്യത്തിൽ ആഹാരത്തിനുവേണ്ടി ബുദ്ധിമുട്ടുകയാണ് അവരുടെ ഏതാനും ക്യാമ്പുകളിലും, താമസ സ്ഥലങ്ങളിലും, എം.എൽ.എ സന്ദർശനം നടത്തി.അന്യ സംസ്ഥാന തൊഴിലാളികൾക്കായി തദ്ദേശ സ്ഥാപനങ്ങൾ വഴി സിവിൽസപ്ലൈസ് മുഖേന വിതരണം ചെയ്യുന്ന കിറ്റുകൾ പിറവം നിയോജക മണ്ഡലത്തിൽ കൃത്യമായി നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, കമ്മ്യൂണിറ്റി കിച്ചണുകൾക്കുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നിയോജക മണ്ഡലത്തിലെ എല്ലാ മുൻസിപ്പൽ-പഞ്ചായത്ത് അധികൃതർക്കും നൽകിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.