ആലുവ: ലോക്ക്ഡൗൺ ലംഘിച്ചതിനെത്തുടർന്ന് എറണാകുളം റൂറൽ ജില്ലയിൽ ഇന്നലെ 77 കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് അറിയിച്ചു. 43 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ഇതോടെ റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 821 ആയി. 804 പേർക്കെതിരെ നടപടി എടുത്തു. 420 വാഹനങ്ങൾ പിടിച്ചെടുത്തു.
ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ സബ്ഡിവിഷനുകളിലെ 34 സ്റ്റേഷൻ പരിധിയിലും 24 മണിക്കൂറും കർശന പരിശോധനയാണ്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വലിയൊരു വിഭാഗം ജനങ്ങൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് വീട്ടിലിരിക്കുമ്പോൾ ചെറിയൊരു വിഭാഗം ഇതിനെയെല്ലാം അവഗണിച്ച് പുറത്തിറങ്ങി നടക്കുന്നത് അനുവദിക്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.