y-con
ആലുവ മണപ്പുറത്തെ താമസക്കാർക്ക് യൂത്ത് കോൺഗ്രസിന്റെ ഭക്ഷണ വിതരണം

ആലുവ: നഗരസഭാ പരിധിയിൽ തെരുവിൽ ഉറങ്ങുന്നവർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ, നിരാലംബർ, വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവർ, രോഗികൾ എന്നിവർക്ക് ഭക്ഷണം നൽകുന്നു. ഭക്ഷണം ആവശ്യമുള്ളവരെപ്പറ്റിയുള്ള വിവരങ്ങൾ അതത് വാർഡ് കൗൺസിലർ മുഖേന അറിയിക്കാം. വിവരങ്ങൾക്ക് കൊറോണ ഹെൽപ്പ് ലൈൻ നമ്പർ: 9567330645.

നഗരസഭ അണുവിമുക്തമാക്കുന്നു

ആലുവ: ലോക്ക്ഡൗൺ കാലത്ത് ആലുവ നഗരസഭ പൂർണമായും അണുവിമുക്തമാക്കുമെന്ന് ചെയർപേഴ്‌സൺ ലിസി എബ്രഹാം പറഞ്ഞു. വെള്ളത്തിൽ രാസലായിനി സ്‌പ്രേചെയ്താണ് അണുവിമുക്തമാക്കുന്നത്. രണ്ട് വാട്ടർ ക്ലീനർ പമ്പുകൾ നിലവിൽ ആലുവയിലുണ്ട്. അഞ്ചെണ്ണം കൂടി വാങ്ങിക്കും. നഗരസഭാ പരിധിയിൽപെടുന്ന റോഡുകൾ, ബസ് സ്റ്റാൻഡുകൾ, ബസ് സ്‌റ്റോപ്പുകൾ, ആളുകൾ കൂടിയിരുന്ന മറ്റിടങ്ങൾ എന്നിവിടങ്ങളാണ് അണുവിമുക്തമാക്കുന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിന് കീഴിൽ തൊഴിലാളികൾ മൂന്ന് ഷിഫ്റ്റായി ജോലി ചെയ്യുന്നു.

മണപ്പുറത്ത് തങ്ങുന്നവർക്ക് അവിടെത്തന്നെ സൗകര്യം

ആലുവ: മണപ്പുറത്ത് അലയുന്നവർക്ക് ആലുവ ഗേൾസ് സ്കൂളിൽ താമസസൗകര്യം ഏർപ്പെടുത്താനുള്ള നഗരസഭയുടെ ശ്രമം പരാജയപ്പെട്ടു. ഇതേത്തുടർന്ന് മണപ്പുറത്ത് ശിവരാത്രിയോടനുബന്ധിച്ച് കെട്ടിയ സ്റ്റാളുകളിൽ താമസിക്കുന്നതിന് അനുമതി നൽകി. സ്കൂളിൽ പരീക്ഷാപേപ്പർ സൂക്ഷിച്ചിട്ടുള്ളതിനാലാണ് ഇവിടെ പാർപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടത്. മണപ്പുറത്ത് താമസിക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനുള്ള ചുമതല യൂത്ത് കോൺഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദിന്റെയും കെ.എസ്.യു നേതാവ് പി.എച്ച്. അസ്ലാമിന്റെയും നേതൃത്വത്തിലാണ് ഭക്ഷണവിതരണം.