പറവൂർ : നഗരസഭയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ഇന്ന് ആരംഭിക്കും. തുടക്കത്തിൽ നൂറുപേർക്കാണ് ഉച്ചഊണ് തയ്യാറാക്കുന്നത്. പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പാചകമുറിയിൽ ഭക്ഷണം തയ്യാറാക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ നഗരസഭാ ഓഫീസിനു സമീപത്തും കച്ചേരിപ്പടിയിലും ഭക്ഷണം വിതരണം ചെയ്യും. 20 രൂപയാണ് ഊണിന് ഈടാക്കുക. നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നവർക്കും ഊണ് ലഭിക്കും. നീരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ ഊണ് വീട്ടിലെത്തിച്ചുനൽകും. നഗരത്തിലെ റോഡരികുകളിൽ ആരുമില്ലാതെ താമസിക്കുന്നവർക്ക് നഗരസഭ ഊണ് സൗജന്യമായി നൽകുമെന്ന് ചെയർമാൻ ഡി. രാജ്കുമാർ പറഞ്ഞു.