പറവൂർ : വടക്കേക്കര പഞ്ചായത്തിൽ കോറോണ പ്രതിരോധ നടപടികളുടെ ഭാഗമായി എമർജൻസി റെസ്പോൺസ് ടീമിന്റെ പ്രവർത്തനം തുടങ്ങി. പഞ്ചായത്തിലെ ഇരുപത് വാർഡുകളിൽ നിന്നായി 40 സന്നദ്ധ വാളണ്ടിയർമാരും മൂത്തകുന്നം സാമൂഹ്യആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകരും അടങ്ങുന്നതാണ് ടീം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചുനൽകും. ഒറ്റപ്പെട്ടു താമസിക്കുന്ന വയോജനങ്ങൾ, ഭിന്നശേഷിക്കാർ, അംഗവൈകല്യമുള്ളവർ എന്നിവർക്ക് ഭക്ഷണവും ആവശ്യമായ സംരക്ഷണവും ആവശ്യമുള്ളവർ അറിയിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് അറിയിച്ചു. ഫോൺ: 9947670903.