തൃപ്പൂണിത്തുറ: കൊറോണ വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചതിനാൽ തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന യാത്ര ചെയ്യുവാൻ കഴിയാത്ത മുതിർന്ന പൗരന്മാർ, അസുഖബാധിതർ എന്നിവർക്ക് തൃപ്പൂണിത്തുറ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ എത്തിച്ചു നൽകും.ഇതിനായി തൃപ്പൂണിത്തുറ,ഉദയംപേരൂർ,മരട്,എരൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർ 9633777870 എന്ന നമ്പറിലും, ഇടക്കൊച്ചി, പള്ളുരുത്തി, കുമ്പളം പ്രദേശങ്ങളിൽ ഉള്ളവർ 9895196898 നമ്പറിലും ബന്ധപ്പെടണമെന്ന് മണ്ഡലം പ്രസിഡന്‍റ് അറിയിച്ചു.