പറവൂർ : ജില്ലയിലെ ഇംഗ്ളീഷ് മരുന്നുകടകളുടെ പ്രവർത്തനം ഇന്നുമുതൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയായിരിക്കുമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ എറണാകുളം ജില്ലാ ഭാരവാഹികൾ അറിയിച്ചു. അത്യാവശ മരുന്നുകൾ ആശുപത്രികളിൽ ലഭിക്കും. ജില്ലയിലെ മുഴുവൻ പ്രദേശത്തും ആഴ്ചയിൽ മരുന്നുകൾ എത്തിക്കുന്നതിന് മൊത്തവ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി സരുൺസാൻ പറഞ്ഞു.