പറവൂർ : കോറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ജെ.എൽ.ജി ഗ്രൂപ്പുകൾ നിർമ്മിച്ച അമ്പതിനായിരം മാസ്കുകൾ അണുവിമുക്തമാക്കി ആരോഗ്യ വകുപ്പിന് നൽകും. ആദ്യഘട്ടത്തിൽ പറവൂരിലെ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള മാസ്ക് ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളിക്ക് കൈമാറി.