കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ചികിത്സയെ തുടർന്ന് കൊറോണയിൽ നിന്നും മുക്തി നേടിയ ആറ് രോഗികളിൽ അഞ്ചു പേർ ഇന്നലെ ആശുപത്രി വിട്ടു. ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും, രണ്ട് ബ്രിട്ടീഷ് പൗരൻമാർ എന്നിവരാണ് ഇന്നലെ ആശുപത്രി വിട്ടത്. മൂന്നാറിൽ നിന്നെത്തിയ യാത്രാ സംഘത്തിൽ നിന്നും ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പൗരന്റെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും മറ്റ് അസുഖങ്ങൾക്ക് ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ന്യൂമോണിയ 75 ശതമാനത്തോളം ഭേദമായിട്ടുണ്ടെന്നും ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ആർ.എം. ഒ ഡോ. ഗണേശ് മോഹൻ അറിയിച്ചു.