പറവൂർ : ലോക്ക്ഡൗൺ ലംഘിച്ച് ബൈക്കിൽ കറങ്ങിനടന്ന മൂന്നു പേർക്കെതിരെ പറവൂർ പൊലീസ് കേസെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന മൂന്നു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്ക്ഡൗൺ തീർന്നതിനു ശേഷമേ ബൈക്കുകൾ വിട്ടുനൽകൂ. പറവൂർ നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ആവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങിയത്. ചൊവ്വാഴ്ച പറവൂർ ചന്തയിൽ ജനങ്ങൾ തടിച്ചുകൂടിയതിനാൽ നഗരസഭ ഇന്നത്തെ ചന്ത നടത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.