sadiali-charamam-

പറവൂർ : പനി ബാധിച്ച് മരിച്ച വടക്കേക്കര പരേതനായ സെയ്തുമുഹമ്മദ് മൗലവിയുടെ മകൻ സാദിഖലിക്ക് (45) കോറോണയില്ലെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വടക്കേക്കര ജുമാ മസ്ജിദിൽ കബറടക്കി. പനി ബാധിച്ച് ചികിത്സയിലായിരുന്ന സാദിഖലി കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മരിച്ചത്. കൊറോണ സംശയം നാട്ടുകാർ അറിയിച്ചതിനാൽ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയിരുന്നു. സ്രവം എടുത്തുള്ള പരിശോധനയിൽ ഇന്നലെ രാവിലെയാണ് കോറോണയില്ലെന്ന് റിപ്പോർട്ട് ലഭിച്ചത്. കബറടക്ക ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.