കൊച്ചി: തെല്ലൊരാശ്വാസം. ഇന്നലെ 26 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചതിൽ ജില്ലയിൽ ആർക്കും കൊറോണ രോഗമില്ല. ഇനി 39 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്. രോഗ വിമുക്തരായ ആറു പേരിൽ അഞ്ചു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപ്രതി വിട്ടു.
നിരീക്ഷണത്തിൽ വിദ്യാർത്ഥികൾ
ഫ്രാൻസിൽ നിന്നും തിരികെയെത്തിയ ശേഷം കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥികൾ മാർച്ച് 17 ന് ഡൽഹിയിൽ നിന്നും കൊച്ചി വരെ സഞ്ചരിച്ച വിമാനത്തിൽ സഹയാത്രികരായിരുന്ന എറണാകുളം ജില്ലയിൽ നിന്നുള്ള 12 പേരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 37 വയസ്സുകാരനുമായി സമ്പർക്കം വന്നിട്ടുള്ള കൂടുതൽ പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ ആവശ്യപ്പെട്ടു. ഇതിൽ മാർച്ച് 17 ന് ഉച്ചക്ക് 12.30 ന് സന്ദർശിച്ച കർത്തേടം സഹകരണ ബാങ്കിലെ 4 ജീവനക്കാരോടും ആ സമയം ഇടപാടുകാരായിയുണ്ടായിരുന്ന 10 പേരോടും വീട്ടിൽ മറ്റുള്ളവരുമായി സമ്പർക്കം ഇല്ലാതെ കഴിയാൻ നിർദേശിച്ചു. മാർച്ച് 19 ന് പകൽ 10.30 മുതൽ 11.15 വരെ സന്ദർശിച്ച വല്ലാർപാടം എസ്.ബി.ഐയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരോടും 10 ഇടപാടുകാരോടും വീട്ടിൽ കഴിയുവാൻ നിർദേശിച്ചു.
ഇന്നലെ പുതിയതായി 278 പേർ വീടുകളിൽ നിരീക്ഷണത്തിൽ
വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 89 പേരെ ഒഴിവാക്കി
നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 3463
പുതിയതായി 5 പേർ കൂടി എറണാകുളം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 32
24 പേർ എറണാകുളം മെഡിക്കൽ കോളേജിലും, 8 പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും
വീടുകളിലും ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ളവർ 7645
ഇന്നലെ ലഭിച്ച 26 സാമ്പിളുകളുടെ ഫലങ്ങളെല്ലാം നെഗറ്റീവ്
ഇനി 39 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കാനുണ്ട്
കൺട്രോൾ റൂം നമ്പരുകൾ
0484- 2368802 2428077, 0484 2424077, 0484 2426077, 0484 2425077, 0484 2422077