പറവൂർ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ സഹകരണ ബാങ്ക് നഗരസഭ അതിർത്തിയിലെ വീടുകളിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവർക്ക് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. വായിക്കുവാൻ പുസ്തകങ്ങളും നൽകി. ആശാ വർക്കർമാരാണ് കിറ്റുകൾ വീട്ടിലെത്തിക്കുന്നത്.