പള്ളുരുത്തി: പടിഞ്ഞാറൻ കൊച്ചിയിലും പരിസരത്തും ഇന്നലെയും പൊലീസ് പരിശോധന കർശനമാക്കി. ആദ്യം പൊലീസ് സ്റ്റേഷന് മുന്നിൽ റോഡിൽ വടം കെട്ടി തടഞ്ഞിരുന്നത് ഇപ്പോൾ കച്ചേരിപ്പടി, കണ്ണങ്ങാട്ട് പാലം, ബി.ഒ.ടി. പാലം, എഴുപുന്ന പാലം എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ജനം പുറത്തിറങ്ങി നടക്കാതിരിക്കാനും കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാനും മുഴുവൻ സമയം പൊലീസ് പരിശോധന നടത്തുന്നുണ്ട്. തുറന്ന ചായക്കടകൾ പലതും പൂട്ടിച്ചു. കച്ചേരിപ്പടിയിലെ ഹോൾസെയിൽ പച്ചക്കറി കടയിൽ ജനം കൂടിയതോടെ ലിസ്റ്റും ഫോൺ നമ്പറും കടയുടമക്ക് നൽകി ഉപഭോക്താക്കളോട് വീടുകളിലേക്ക് പോകാൻ പൊലീസ് ആവശ്യപ്പെട്ടു.തുടർന്ന് സാധനങ്ങൾ തയ്യാറാകുന്നതോടെ ജീവനക്കാർ ഫോണിൽ വിളിച്ച് അറിയിക്കുന്ന പക്ഷം ഉപഭോക്താക്കൾ കടയിൽ എത്തും.