തൃശൂർ: എച്ച്.എം.ടി റിട്ട.പ്ളാന്റ് ഓഫീസർ ഇരവിമംഗലം ശാരദാ നിവാസിൽ എം.പി.ശശിധറിന്റെ ഭാര്യയും കേരള ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെ.വി.ഐ.സി) തൃശൂർ ട്രെയിനിംഗ് സെന്റർ റിട്ട. ഉദ്യോഗസ്ഥയുമായ ടി.സി.സുവർണ്ണ കുമാരി (60) നിര്യാതയായി. തൃപ്പൂണിത്തുറ എരൂർ തലത്തൂർ കുടാംബാംഗമാണ്. കെ.വി.ഐ.സി തിരുവനന്തപുരം തമ്പാനൂർ സ്റ്റേറ്റ് ഓഫീസിലും ദീർഘനാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ഹരികൃഷ്ണൻ (സെയിൽസ് ഹെഡ്, പോപ്പുലർ ജെ.സി.ബി). ഗിരീഷ് കുമാർ (ദുബായ്). മരുമകൾ: നിള ഹരികൃഷ്ണൻ.