food

കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് എറണാകുളത്ത് സപ്ളൈകോ മുഖേനയുള്ള ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി. ജില്ലാ കളക്ടർ എസ്.സുഹാസ് കിറ്റുകൾ വിതരണം ചെയ്തു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലകളിൽ 1000 പേർക്ക് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യും. ഐ.ഡി. കാർഡ് ഉള്ളവർ, സ്‌ക്രീനിംഗ് കഴിഞ്ഞവർ, അപേക്ഷ നല്‍കിയവർ എന്നിവർക്കാണ് കിറ്റ് നല്‍കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസർ മുഖേനയാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം. 5 കിലോഗ്രാം ഗുണമേന്മയുളള അരി, 1 കിലോഗ്രാം ചെറുപയർ, 500 എം.എൽ വെളിച്ചെണ്ണ, 1 കിലോഗ്രാം പഞ്ചസാര, 1 കിലോഗ്രാം ആട്ട, 500 ഗ്രാം തേയിലപ്പൊടി എന്നിവയാണ് ഒരു കിറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷ്യ വസ്തുക്കൾ.