പിറവം: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പണിയില്ലാതെ ദുരിതത്തിൽ കഴിയുന്ന ഇതര-സംസ്ഥാനത്തൊഴിലാളികൾക്ക് എന്റെ പാമ്പാക്കുട വാട്സ് ആപ്പ് കൂട്ടായ്മ കിറ്റുകൾ നൽകി. കൽക്കട്ട സ്വദേശികളായ ഭായിമാർക്കാണ് രണ്ടാഴ്ചത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. ഇവയ്ക്കൊപ്പം മാസ്കുകളും സാനിറ്റൈസറും നൽകി. മുറികളിൽ കഴിയുന്ന ഇവരുടെ അവശത കണ്ടറിഞ്ഞ കൂട്ടായ്മ ചെയർമാൻ ജിനു.സി.ചാണ്ടി മുൻകയ്യെടുത്ത് നടത്തിയ കിറ്റുകളുടെ വിതരണം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു.വാട്സാപ്പ് കൂട്ടായ്മ വൈസ് ചെയർപേഴ്സൺ സിബി ജോളി, കൺവീനർ അലക്സ് പി.തോമസ് പങ്കെടുത്തു.
മദ്യപാനാസക്തിയുള്ളവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനുള്ള പദ്ധതി എന്റെ പാമ്പാക്കുട വാട്സാപ്പ് കൂട്ടായ്മ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് ജിനു .സി .ചാണ്ടി അറിയിച്ചു. വിവരങ്ങൾക്ക്: 9447 820 24 l