police
സൗജന്യ ഭക്ഷണം എസ്.ഐ ഷബാബ് കാസിം വിതരണം ചെയുന്നു

കിഴക്കമ്പലം: കൊറോണ പ്രതിരോധവും, സാന്ത്വനവും പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് സഹകരണ ബാങ്കും അമ്പലമേട് പൊലീസും സംയുക്തമായി സൗജന്യ ഭക്ഷണ വിതരണം നടത്തി. അമ്പലമേട് എസ്.ഐ ഷബാബ് കാസിം ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻ്റ് നിസാർ ഇബ്രാഹിം സംസാരിച്ചു.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പട്ടിണിയിലായ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്കാണ് ഭക്ഷണം വിതരണം ചെയ്തത്.