കോതമംഗലം: സംസ്ഥാന സർക്കാരിന്റെവിശപ്പ് രഹിതം പദ്ധതി കോതമംഗലംബ്ളോക്ക്പഞ്ചായത്തിൽ ആരംഭിച്ചു.സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിശപ്പ് രഹിതം കേരള പദ്ധതിക്കാണ് തുടക്കം കുറിച്ചത്.ബ്ലോക്ക് പഞ്ചായത്തിന്റെ കാന്റിനോടനുബന്ധിച്ചാണ് ഭക്ഷണശാലയുടെ പ്രവർത്തനം ആരംഭിച്ചത്. ആന്റണി ജോൺ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, ഒ.ഇ.അബ്ബാസ്, വിൻസൺ ഇല്ലിക്കൽ,എ വി രാജേഷ്, എബി അബ്രാഹം, എം.എൻ ശശി, കെ എച്ച് നാസർ, എം.എസ് സിദ്ധിഖ് എന്നിവർ പങ്കെടുത്തു.