കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി കിച്ചൺ വണ്ടിപ്പേട്ടയിൽ ആരംഭിച്ചു. കുടുംബശ്രീ സി.ഡി.എസിൻ്റെ സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള കിച്ചണിൽ നിന്ന് ഭക്ഷണം വാഹനത്തിൽ എല്ലാ വർഡുകളിലെത്തിക്കും. വാർഡുതലത്തിൽ രൂപവത്കരിച്ചിട്ടുള്ള 10 പേരടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് മുഖേന ഐസലേഷനിൽ ഉള്ളവർക്കും സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കാൻ കഴിയാത്തവർക്കും നൽകും.വിക്കേണ്ട നമ്പർ: 94461 27630, 9447609533, 9446960286.