community-kitchen
കമ്മ്യുനിറ്റി കിച്ചന്‍പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണം വിതരണം ചെയ്യുവാന്‍ അക്ഷയ കാറ്ററിങ്ങില്‍ നിന്നും കാറില്‍ കയറ്റുന്നു

തൃപ്പൂണിത്തുറ: നഗരസഭയുടെ നേതൃത്വത്തിൽ കമമ്യൂണിറ്റി കിച്ചൻ പദ്ധതിക്ക് തുടക്കമായി. തൃപ്പൂണിത്തുറയിലെ അക്ഷയ കാറ്ററിംഗ് സർവീസുമായി ചേർന്നാണ് പദ്ധതി ആരംഭിച്ചത്. ഉടമ കൃഷ്ണസ്വാമിയുടേ നേതൃത്വത്തിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. പദ്ധതിയിലൂടെ നഗരസഭാ പ്രദേശത്തെ ഏകദേശം 500 പേർക്കാണ് നഗരസഭ മൂന്നുനേരം ഭക്ഷണം നൽകുന്നത്. വാർഡ് കമ്മിറ്റിയുടെ സഹായത്തോടെ എല്ലാ വാർഡുകളിലെയും ഭക്ഷണം ലഭ്യമാക്കേണ്ടവരുടെ കണക്കെടുപ്പ് നടത്തിയിരുന്നു. ആയുർവേദകോളജിലേയും താലൂക്ക് ആശുപത്രിയിലെയും രോഗികൾ, കൂട്ടിരിപ്പുകാർ, ജീവനക്കാർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് കമ്മ്യൂണിറ്റി കിച്ചനിൽ തയ്യാറാക്കുന്ന ഭക്ഷണം കുടുംബശ്രീ യൂണിറ്റുകൾ, വാളണ്ടിയർമാർ എന്നിവർ വഴി ഭക്ഷണം എത്തിച്ചുനൽകുന്നതായി ചെയർപേഴ്സൻ ചന്ദ്രികാദേവി പറഞ്ഞു.