കോലഞ്ചേരി: പൊതു ഇടങ്ങൾ അണു വിമുക്തമാക്കി അഗ്നിരക്ഷാസേന . കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊതു ഇടങ്ങൾ അണുവിമുക്തമാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് അഗ്നിരക്ഷാസേന. ഇതിനോടകം കടയിരുപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ,കോലഞ്ചേരിയിലെ ബസ് സ്റ്റാൻഡ്, മേഖലയിലെ മുഴുവൻ ബസ് സ്റ്റോപ്പുകൾ ,കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ എന്നിവ അണു വിമുക്തമാക്കി. ലൈജു തമ്പി,ബിബിൻ എ.തങ്കപ്പൻ, ബിജു.എം.ജി,ബിനിൽ വി.കെ അമൽ കൃഷ്ണൻ, വിഷ്ണു രാജ് തുടങ്ങിയവർ നേതൃത്വം നൽകി.