ആലുവ: കേരളത്തിലെ മുഴുവൻ സ്വകാര്യ മെഡിക്കൽ ലാബുകളും ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം
തുറന്ന് പ്രവർത്തിക്കുമെന്ന് കേരളാ പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.എൻ. ഗിരിഷ് അറിയിച്ചു.
ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ക്ലിനിക്കുകൾ തുടങ്ങി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടാണ് ലാബുകളും പ്രവർത്തിക്കുന്നത്. കൊറോണ പകരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചായിരിക്കും ലാബുകൾ തുറക്കുക.