കൊച്ചി: കൊറോണ രോഗ ബാധ സംശയിച്ച് പരിശോധനക്കായി എറണാകുളത്ത് നിന്നും അയച്ച ആറു പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 22 സാമ്പിളുകളാണ് ജില്ലയിൽ നിന്നയച്ചത്. ഇതിൽ ലഭിച്ച ആറുപേരുടെ ഫലങ്ങളാണിത്. ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ 4 കപ്പലുകളിലെ 102 ക്രൂ അംഗങ്ങളെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.