ആലുവ: റെയിൽവേ സ്റ്റേഷന് സമീപം അടച്ചിട്ടിരുന്ന ബാറിൽ ചെന്ന് ജീവനക്കാരോട് മദ്യം വേണമെന്ന് രണ്ട് യുവാക്കൾ ഭീഷണിപ്പെടുത്തി. സമീപത്തുണ്ടായിരുന്ന പൊലീസുകാരോട് ബാർ ജീവനക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് ഇവരെ കൈയോടെ പിടികൂടി. എന്നാൽ ബാർ ജീവനക്കാർ രേഖാമൂലം പരാതി നൽകാത്തതിനെത്തുടർന്ന് നിരോധനാജ്ഞ ലംഘിച്ച് വാഹനമോടിച്ചതിന് മുപ്പത്തടം സ്വദേശികളായ അമൽ, ജിത്തു എന്നിവർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. വാഹനവും പിടിച്ചെടുത്തു.