കൊച്ചി: കൊറോണ ബാധയെ തുടർന്ന് ഇവന്റ് മാനേജ്മെന്റ് രംഗത്ത്
കേരളത്തിൽ മാത്രം നഷ്ടം 300 കോടി കവിഞ്ഞെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള (ഇമാക് ) അറിയിച്ചു. പ്രതിവർഷം 1000 കോടി രൂപയുടെ ഇടപാടുകളാണ് ഇവന്റ് മാനേജുമെന്റ് രംഗത്ത് കേരളത്തിൽ മാത്രം നടക്കുന്നത്.

കേരളത്തിൽ മുൻകൂട്ടി ബുക്ക് ചെയ്ത എല്ലാ ഇവന്റുകളും റദ്ദാക്കപ്പെട്ടു. ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയും
തൊഴിൽനഷ്ടവും സംഭവിച്ചതായി ഇമാക് പ്രസിഡന്റ് മാർട്ടിൻ ഇമ്മാനുവൽ പറഞ്ഞു. 45,000 പേർക്ക് നേരിട്ടും ഒരു ലക്ഷത്തിലധികം പേർക്ക് അല്ലാതെയും തൊഴിൽ നഷ്ടപ്പെട്ടു. കെട്ടിട വാടകയും ജീവനക്കാരുടെ ശമ്പളവും ബാങ്ക് വായ്പ ഉൾപ്പെടെ കടബാദ്ധ്യതകൾ നൽകാൻ കഴിയുന്നില്ലെന്ന് ജനറൽ സെക്രട്ടറി രാജു കണ്ണമ്പുഴ പറഞ്ഞു.