afsal
വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നു

ആലുവ: മേൽപ്പാലങ്ങൾക്കടിയിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവർക്ക് ഭക്ഷണം നൽകി എൻ.സി.പി യുവജന വിഭാഗമായ എൻ.വൈ.സി പ്രവർത്തകർ. കഴിഞ്ഞ ദിവസങ്ങളിൽ മാസ്‌ക്, സാനിറ്റൈസർ പലചരക്ക് സാധനങ്ങൾ തുടങ്ങിയവയും വിതരണം ചെയ്തിരുന്നു.

ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് എൻ.വൈ.സി പ്രവർത്തകർ മുന്നിലുണ്ടാകുമെന്ന് സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പറും എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറിയുമായ അഫ്‌സൽ കുഞ്ഞുമോൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഹബീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് ഷെർബിൻ കൊറയ, സംസ്ഥാന സമിതിഅംഗം അനൂബ് റാവുത്തർ, ജില്ലാ സെക്രട്ടറി ആഷിക്ക് പാലക്കൽ എന്നിവർ നേതൃത്വം നൽകി.