മൂവാറ്റുപുഴ: കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ പൂഴ്ത്തിവയ്പും കരിചന്തയും കൃത്രിമ വിലവര്‍ദ്ധനവും കണ്ട് പിടിക്കുന്നതിനായി മൂവാറ്റുപുഴ ആര്‍.ഡി.ഒ സാബു.കെ.ഐസക്കിൻ്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലേയും മൊത്തവിതരണ കടകളിലും ഗോഡൗണുകളിലും പരിശോധന നടത്തി. തഹസീല്‍ദാര്‍, പൊലീസ്, താലൂക്ക് സപ്ലൈഓഫീസര്‍, അളവ്-തൂക്ക വിഭാഗം എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും.