കൊച്ചി: കൊറോണ രോഗികളെ ചികിത്സിക്കാൻ ആശുപത്രി വിട്ടുനൽകാമെന്ന് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ. മിഡിൽ ഈസ്റ്റ് ആസ്ഥാനമായ വി.പി.എസ് ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ ഡൽഹി എൻ.സി.ആറിലെ മെഡിയോർ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ സർക്കാരിന് വിട്ടു നൽകാമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതനെ അറിയിച്ചു.
കൊറോണ ചികിത്സയ്ക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ വിദഗ്ദ്ധർ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘം രൂപീകരിച്ചു. ക്രിട്ടിക്കൽ കെയർ, പൾമണോളജി വിഭാഗങ്ങൾ, ഐസൊലേഷൻ റൂമുകൾ, വെന്റിലേറ്ററുകൾ, മറ്റ് അടിയന്തരസേവനങ്ങൾ തുടങ്ങിയ സംവിധാനങ്ങളുള്ളതാണ് മനേസറിലെ ആശുപത്രി. അനുമതി ലഭിക്കുന്നതോടെ കൊറോണ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആശുപത്രികൾ പിന്തുടരുന്ന മാർഗരേഖ പ്രവർത്തിക്കുമെന്ന് ആശുപത്രി സി.ഒ.ഒ നിഹാജ് ജി. മുഹമ്മദ് പറഞ്ഞു.