പനങ്ങാട്. കുമ്പളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ ഇന്ന് പ്രവർത്തനമാരംഭിക്കും. ഗണേശാനന്ദ സഭയുടെ കീഴിലുളള പനങ്ങാട് ശ്രീമഹാഗണപതി ക്ഷേത്രത്തിൻ്റെ ഓഡിറ്റോറിയം ഇതിനായി എല്ലാവിധ സൗകര്യങ്ങളോടുകൂടിയും കുമ്പളം പഞ്ചായത്തിന് വിട്ടുകൊടുത്തു.
പഞ്ചായത്ത് പ്രസിഡൻ്റ് സീതാചക്രപാണിയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുളള പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റി കമ്മ്യൂണിറ്റി കിച്ചൻ്റെ മേൽനോട്ടം വഹിക്കും. പ്രദേശത്തെ വ്യാപാരി വ്യവസായി സംഘടനയും പഞ്ചായത്തിൻ്റെ ശ്രമങ്ങൾക്കൊപ്പം ഉണ്ട്. ഭക്ഷണപ്പൊതിയുടെ വിതരണം പ്രത്യേകം രൂപീകരിച്ചിട്ടുളള സന്നദ്ധ സംഘത്തിലെ വോളൻ്റിയർമാരും വാർഡ്മെമ്പർമാരും മുഖേന നിർവഹിക്കും.