പറവൂർ : പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ സർവീസ് തുടങ്ങി. ആദ്യഘട്ടത്തിൽ നൂറ് പേർക്കാണ് ഭക്ഷണം ഉണ്ടാക്കിയത്. പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയിലാണ് ഭക്ഷണം തയ്യാറാക്കിയത്. നഗരത്തിലെ നിരാലംബർ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, വഴിയോരങ്ങളിൽ താമസിക്കുന്നവർ എന്നിവർക്ക് ഭക്ഷണം സൗജന്യമായാണ് നൽകിയത്. മറ്റുള്ളവർക്ക് ഊണിന് ഇരുപത് രൂപയാണ്. നഗരത്തിലെ എല്ലാ വാർഡുകളിലും ആവശ്യക്കാരായവരുടെ ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്നവർക്കും പ്രായമായവർക്കും ഭക്ഷണം വിട്ടിലെത്തിച്ചു നൽകും. ആവശ്യക്കാർ വാർഡ് കൗൺസിലറുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ ഡി. രാജ്കുമാർ അറിയിച്ചു.