ആലുവ: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകൾ സഹകാരികൾക്ക് കുറഞ്ഞത് പതിനായിരം രൂപ വീതം പലിശരഹിത വായ്പ അനുവദിക്കണമെന്ന് ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.ജെ.പി പഞ്ചായത്ത് - വാർഡ് തലത്തിൽ രൂപീകരിച്ചിട്ടുള്ള ഹെൽപ്പ് ഡസ്‌കുകൾ വഴി സഹായം ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള യുവസേനയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാറും കോഓഡിനേറ്റർ സി. സുമേഷും ഹെൽപ്പ് ഡസ്‌ക് ഇൻചാർജ് പ്രദീപ് പെരുമ്പടന്നയും അറിയിച്ചു.