പറവൂർ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കെ.എസ്.ടി.എ പറവൂർ ഉപജില്ലാ കമ്മിറ്റി നിർമിച്ച തുണികൊണ്ടുള്ള മാസ്കുകൾ പറവൂർ താലൂക്ക് ആശുപത്രിയിൽ നൽകി. ആർ.എം.ഒ ഡോ. കാർത്തിക്ക് ബാലചന്ദ്രന് പറവൂർ പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസ് കൈമാറി. ഉപജില്ലാ സെക്രട്ടറി ബ്രൂസ്ലി കുരുവിള തോമസ്, സംസ്ഥാനകമ്മിറ്റിഅംഗം കെ.ജെ. ഷൈൻ എന്നിവർ പങ്കെടുത്തു.