പറവൂർ : പറവൂർ താലൂക്ക് പരിധിയിലെ പച്ചക്കറി, പലചരക്ക് കടകളിൽ റവന്യൂ, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. അടുത്ത ദിവസങ്ങളിലും പരിശോധന നടത്തുമെന്നും അമിതവില ഈടാക്കുന്നതും വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തതുമായ വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. തഹസിൽദാർ എം.എച്ച്. ഹരീഷ്, ഡെപ്യൂട്ടി തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, താലൂക്ക് സപ്ലൈ ഓഫീസർ മീനാ മേനോൻ, റേഷനിംഗ് ഇൻസ്പെക്ടർ പി.എ. അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.