മൂവാറ്റുപുഴ: ആവോലി ഗ്രാമ പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു. ആവോലി ഗ്രാമ പഞ്ചായത്തിലെ അർഹതപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിനായി ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലാണ് കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചിട്ടുള്ളത്. കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റാണ് ഭക്ഷണം പാചകം ചെയ്യുന്നത്. സന്നദ്ധ പ്രവർത്തകർ ഭക്ഷണം ആവശ്യമുള്ളവർക്ക് സ്ഥലത്ത് എത്തിച്ചു നൽകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർഡി എൻ. വർഗീസ് അറിയിച്ചു. വിവരങ്ങൾക്ക് 9496045854, 9526337905 .